1. ഉരം1

    1. നാ.
    2. ശക്തി, ഊക്ക്, ദൃഢത
    3. ഉറപ്പ്, കട്ടി
    4. നിശ്ചയം
    5. വളം
  2. ഉരം2

    1. നാ.
    2. നെഞ്ച്
    3. തോൾ. (പ്ര.) ഉരത്തിൽ കയറുക = തോളത്തുകയറുക, തീരെ അവഗണിച്ചു പ്രവർത്തിക്കുക, ധിക്കരിക്കുക
  3. ഉരസ്സ്, ഉരം

    1. നാ.
    2. മാറിടം, നെഞ്ച്, ഭുജാന്തരം. (പ്ര.) ഉരസി = ഉരസ്സിൽ
    3. സേനാവ്യൂഹത്തിൻറെ നടുവിലത്തെ അണി, മുൻപിലത്തെ അണി
  4. ഉറും

    1. വി.
    2. ഉള്ള
  5. ഊറീം

    1. നാ.
    2. മരണം
    3. വെളിപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക