1. ഉരത്ത1

    1. വി.
    2. ബലമുള്ള, ശക്തിയുള്ള, വീര്യമുള്ള
    3. വർധിച്ച, പെരുകിയ, തീവ്രമായ
    4. ഉച്ചത്തിലുള്ള, പരുഷമായ, പരുപരുത്ത
  2. ഉരത്ത2

    1. വി.
    2. ഉരവ്വ, പറഞ്ഞ
  3. ഉരുത, ഉരുത്വം

    1. നാ.
    2. വിസ്താരം
    3. വലുപ്പം
    4. മഹത്വം
  4. ഉരുതി

    1. നാ.
    2. രീതി, ഭംഗി, ഉദാ: വാക്കുരുതി
    3. പോരിൻറെ രീതി
    4. ധൈര്യപ്പെടുത്തൽ
  5. ഉരുധാ

    1. അവ്യ.
    2. പലപ്രകാരത്തിലും
  6. ഉറുതി

    1. നാ.
    2. നിശ്ചയം, തീർച്ച
    3. നന്മ
    4. ഉറപ്പ്, വിശ്വാസം, ബലം, ഊക്ക്
    5. ഉറപ്പിച്ചുപറയുന്ന വാക്ക്, വാക്കുറുതി
    6. (പോരിൻറെ) രീതി
    7. മികവ്, ഭംഗി, മേന്മ
    8. ഉത്സാഹിപ്പിക്കൽ, ധൈര്യപ്പെടുത്തൽ, ഉത്സാഹം
    9. മർക്കടമുഷ്ടി, നിർബന്ധം
    10. ജ്ഞാനം, അറിവ്
    11. മന്ത്രം
    12. സദുപദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക