-
ഉരുട്ടുക
- ക്രി.
-
ഉരുളയാക്കുക, പതുപ്പുള്ള പദാർഥംകൊണ്ടോ യന്ത്രംകൊണ്ടോ ഗോളാകൃതിയാക്കുക
-
ഗോളാകൃതിയിലോ വൃത്താകൃതിയിലോ ഉള്ള പദാർഥത്തെ നിലത്തോ മറ്റെന്തിൻറെയെങ്കിലും മുകളിലോ ഉരുളത്തക്കവണ്ണം ചലിപ്പിക്കുക
-
വൃത്തത്തിൽ ചലിപ്പിക്കുക, ചുഴറ്റുക. ഉദാ: കണ്ണ് ഉരുട്ടുക
-
ഉരുണ്ട ആകൃതികൊടുക്കുക
-
തട്ടിപ്പു കാട്ടുക, കബളിപ്പിക്കുക, മിരട്ടുക, കൗശലത്തിൽ ഒഴിഞ്ഞുമാറുകയോ കാര്യങ്ങൾ നീട്ടിവയ്ക്കുകയോ ചെയ്യുക
-
മറിക്കുക, ഇളക്കുക, കുലുക്കുക. "അക്കരെനിന്നോൻ തോണി ഉരുട്ടി" (പഴ.) (പ്ര.) ഉരുട്ടിയിടുക = മറിച്ചിടുക, തള്ളിയിടുക