1. ഉഴവ്1

    1. നാ.
    2. ഒരു ഭൂവുടമസമ്പ്രദായം
    3. കൃഷി ചെയ്യാൻ സ്ഥലം കലപ്പകൊണ്ട് ഉഴുതു മറിക്കൽ. (പ്ര.) ഉഴവ് ഇറക്കുക = ഉഴുതു മണ്ണ് ഇളക്കുക. ഉഴവു ചുടുക = മലകളിൽ കൃഷിക്കു കാടുവെട്ടിയിട്ടു ചുടുക. ഉഴവാക്കുക, ഉഴപൊരുക്കുക = കൃഷിയിറക്കാൻ തക്കവണ്ണം മണ്ണ് ഉഴുതു തയ്യാറാക്കുക
    4. കൃഷി ചെയ്യൽ, കൃഷിപ്പണി
  2. ഉഴവ്2

    1. നാ.
    2. അധ്വാനം
  3. ഉഴിവ്

    1. നാ.
    2. ഉഴിച്ചിൽ, മിനുക്കുപാട്
  4. ഉഴുവ

    1. നാ.
    2. പുലി
    3. കടുവ
    4. പച്ചനിറമുള്ള ഒരു കടൽമത്സ്യം
    5. മഞ്ഞനിറമുള്ള ഒരു തരം മത്സ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക