1. ഉസ്ര

    1. നാ.
    2. പശു
    3. ഭൂമി
    4. എലിച്ചെവി
    5. പ്രഭാതം, പുലരി. (ചുവന്ന പശുവായി സങ്കൽപം)
    6. പ്രകാശമാനമായ ആകാശം
  2. ഉജാർ, ഉശാർ, ഉഷാർ

    1. നാ.
    2. ചൊടി, ഉത്സാഹം, ഊർജിതം
  3. ഉശാർ, ഉജാർ, ഉഷാർ

    1. നാ.
    2. ചൊടി, ഉത്സാഹം
  4. ഉഷാർ

    1. നാ.
    2. ഉജാർ
  5. ഊഷര

    1. വി.
    2. ഉവർ ഉള്ള
    3. ഒന്നും ഉണ്ടാകാത്ത. ഉദാ: ഊഷരഭൂമി. ഊഷരപ്രദേശം = മരുഭൂമി
  6. ഉസിർ, ഉസിറു, ഉസൂർ, ഉയിർ

    1. നാ.
    2. ഉശിർ
  7. ഉശിർ, ഉശിര്

    1. നാ.
    2. ഉയിർ, ജീവൻ, പ്രാണൻ
    3. ഉത്സാഹം, ചുണ, വീര്യം, ധൈര്യം, തന്റേടം. (പ്ര.) ഉശിരുപിടിപ്പിക്കുക = ചൊടിപ്പിക്കുക, ഉത്സാഹിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക