-
കരമ്പൽ
- കൽക്കം, മട്ടി
-
കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ
- നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
-
കരിമ്പാള
- കമുകിൻറെ പച്ചനിറത്തിലുള്ള പാള
-
കരിമ്പോള
- ഒരു പച്ചമരുന്ന്
- = കരിമ്പാള
-
കരുമ്പുള്ളി
- കറുത്തപുള്ളി
- കറുത്തപുള്ളിയുള്ള കാള (കാളയുടെ നിറത്തെ കുറിക്കാനുപയോഗിക്കുന്ന ഒരു പദം)
-
കീർമ്പിളി, -മ്പൊളി
- കീമ്പിളി
-
കുറുമ്പൽ, കുറുമ്മൻ
- ചപ്പും ചവറും, പൊട്ടും പൊടിയും, കുറുമ്മൽ
-
കുറുമ്പുല്ല്, കുറും പുല്ല്
- തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
- കൂവരക്
-
കോർമ്പൽ
- കോർത്തുണ്ടാക്കിയത്. കോർമ്പൽ കുത്തുക = മാലപോലെ കോർക്കുക