-
കരള്
- ഉദരാശയത്തിനകത്തു സ്ഥിതിചെയ്യുന്നതും ഇരുണ്ട ചെമപ്പു നിറമുള്ളതും പിത്തരസം ഉത്പാദിപ്പിക്കുന്നതുമായ ഒരു വലിയ ഗ്രന്ഥി, യകൃത്
- ഹൃദയം, മനസ്സ്. കരളുറപ്പ് = സ്ഥൈര്യം. ധൈര്യം, തന്റേടം
-
കരല, കരള
- കരട്
-
കരള1
- കരടുള്ള
- കട്ടിയായ
- നേർമയില്ലാത്ത
-
കരള2
- കരട്, കയല
- ഉണങ്ങിയകായ്
-
കരൾ1
- "കരളുക" എന്നതിൻറെ ധാതുരൂപം.
-
കരൾ2
- കരള്
-
കരാള1
- വിസ്താരമായി തുറന്നിരിക്കുന്ന, പിളർന്നു മാറിയിരിക്കുന്ന
- ഭയങ്കരമായ, ക്രൂരമായ, മാരകമായ
- കോന്ത്രപ്പല്ലുള്ള
-
കരാള2, കരാളി
- ഒരു നരകം
- നറുനീണ്ടി
- കുന്തുരുക്കം
- (കരാള) മൂന്നുദളമുള്ള കടല
- താമസഗുണത്തോടുകൂടിയ, അഗ്നിജിഹ്വകളിൽ ഒന്ന്
-
കരാളി
- ദുർഗ
- അഗ്നിയുടെ ഏഴുനാവുകളിൽ ഒന്ന്
- സർപ്പത്തിൻറെ നാലുവിഷപ്പല്ലുകളിൽ ഒന്ന്
- പൂജാ ഹോമാദികളിൽ പ്രയോഗിക്കുന്ന ഒരു ഹസ്തമുദ്ര
- ത്രിപുരാപൂജയ്ക്ക് പ്രതാസനങ്ങളായി കൽപിച്ചു പൂജിക്കുന്ന ഒരു ഉപദേവത
-
കരിമുള്ള്, -മുൾ, കരൂൾ
- കടുത്ത മുള്ള്
- ചക്കയുടെ പുറത്തെ മുള്ള്