-
കരസ്ഥ
- കൈയിൽ ഇരിക്കുന്ന, കൈയിൽ കിട്ടിയ. (പ്ര.) കരസ്ഥമാക്കുക = കൈക്കലാക്കുക
-
കർശിത
- കൃശമാക്കപ്പെട്ട, ശോഷിപ്പിക്കപ്പെട്ട, ക്ഷീണിപ്പിക്കപ്പെട്ട, മെലിഞ്ഞ
-
കർഷിത
- കർഷണം ചെയ്യപ്പെട്ട, പിടിച്ചുവലിയ്ക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട
- ഉഴുത, പൂട്ടിയ
-
കുർസ്സാദ
- ഒരു പോർട്ടുഗീസ് നാണയം, ഇരുപത്തിനാല് കൊച്ചിപ്പണത്തിനുസമം
-
കൃശത
- ദു:ഖം
- മെലിവ്, ചടപ്പ്
-
കൃശിത
- മെലിഞ്ഞ, ശോഷിച്ച
-
ക്രശിത
- കൃശമാക്കപ്പെട്ട, മെലിയിച്ച
-
ക്രിസ്തു
- യേശുക്രിസ്തു
-
ഗിരിസുത
- പാർവതി
- ഗംഗ
-
ഗ്രസിത
- ഗ്രസിക്കപ്പെട്ട