-
കരുമന1
- വിക്രമം, കഠിനയത്നം
- ഉപദ്രവം, നാശം
- ക്രൂരത, കാഠിന്യം, ദുഷ്പ്രവൃത്തി, കടുങ്കൈ. കരുമനക്കൂട്ടം = ദുഷ്ടക്കൂട്ടം
- ദു:ഖം, മനോവേദന
- ദീനസ്വരം, വിലാപം
-
കരുമന2
- കന്നുകാലികളുടെ ശൃംഗാരചേഷ്ട
-
കരുമൻ
- ശക്തൻ, കരുത്തൻ
-
കരുമാൻ
- കൊല്ലൻ, ഇരുമ്പുപണിക്കാരൻ, (സ്ത്രീ.) കരുമാത്തി, (പ്ര.) കരുമാപ്പുര = കൊല്ലൻറെ പണിസ്ഥലം