-
കരിമൊട്ട്, കരു-
- പരുവമാകാത്ത മൊട്ട്, ഇളം മൊട്ട്
-
കരു1
- കറുത്ത, ഉദാ: കരുനൊച്ചി, കരുമരുത്
- കഠിനമായ
-
കരു2
- കരുമരം
- കരിമരുത്
- മുസ്തംബി, കരുങ്കാലി
- ഇരുമ്പിറക്കിമരം, തൊലിപ്പുറം കറുപ്പും തൊലിയുടെ ഉൾഭാഗം ചെമപ്പും, തടിബലമുള്ളത്
-
കരു4
- ഒരുതരം ചെണ്ട
- ഒരു ആയുധം
- (പാത്രങ്ങളും മറ്റും വാർക്കുന്നതിന്) മണ്ണുകൊണ്ടും മറ്റും ഉണ്ടാക്കുന്ന മാതൃക, രൂപം, മൂശ, (പ്ര.) കരുക്കൊള്ളുക = രൂപം കൊള്ളുക
- ഉപകരണം, പണിക്കോപ്പ്, സാമഗ്രി
- ചൂത്, പകിട, ചത്രംഗം മുതലായ കളികൾക്ക് ഉപയോഗിക്കുന്ന ഉപകരണം. ചതുരംഗക്കരു, പകിടക്കരു, ചൂതുകരു ഇത്യാദി
-
കരിവള്ളി2, കരു-
- ഏറ്റവും ചൂടുകൂടുതലുള്ള സമയം. മേറ്റം 27 മുതൽ പതിമ്മൂന്നരദിവസം
-
കരിവാട്2, കരു-
- ഉണക്കമത്സ്യം. കരിവാടുചുട്ടു നായെ തല്ലിയപോലെ. (പഴ.)
-
കരിവാളിക്കുക, കരു-
- വെയിലുകൊണ്ടോ മറ്റോ ശരീരം കറുക്കുക, കാളിമപരക്കുക, വിളറുക, നിറം മങ്ങുക
- വികാരംകൊണ്ട് മുഖംവാടുക, ശോഭകെടുക
- കരിവാളിപ്പ്
-
കരിവേപ്പില, കരു-
- കരിവേപ്പിൻറെ ഇല, കറികൾക്കു സ്വാദുകൂട്ടാൻ ചേർക്കുന്നത്. (പ്ര.) കരിവേപ്പില ആക്കുക = ആവശ്യത്തിനു കൈക്കൊള്ളുകയും പിന്നെത്തള്ളുകയും ചെയ്യുക
-
കരിവേപ്പ്, കരിയാപ്പു, കരു-, കറി
- വേപ്പിൻറെ ഒരു വകഭേദം
-
കരിവേല(ക)ം, കരു-
- ഒരിനം വൃക്ഷം