-
കരയേറുക, കരേറുക
- കയറുക (മുകളിൽ കയറുക) എന്നും രക്ഷപ്പെടുക എന്നും അർത്ഥങ്ങളിൽ പ്രയോഗം; കരയേറ്റുക = വെള്ളത്തിൽനിന്നു രക്ഷിക്കുക, വാഹനത്തിലോ മറ്റോ കയറ്റുക
-
കരേറുക
- കരയ്ക്കു കയറുക
- കടക്കുക, പ്രവേശിക്കുക, കൈവശപ്പെടുത്തുക, കയറിയിരിക്കുക, മുകളിലോ അകത്തോ കയറുക
- വർധിക്കുക, അഭിവൃദ്ധിപ്പെടുക, മേൽപ്പോട്ടുകയറുക
- മുക്തനാവുക, ഉദാ: സംസാരത്തിൽനിന്നു കയറുക
-
കാടുകേറുക, കാടുകയറുക, കരേറുക
- കാട്ടിൽചെന്നു താമസിക്കുക
- പ്രസക്തവിഷയത്തിൽനിന്നു വ്യതിചലിക്കുക, അപ്രസക്തമായവ പറയുക, വഴിതെറ്റുക