-
കറക്കുക1
- പശുവിൻറെയും മറ്റും അകിട്ടിൽ നിന്നും പാൽ പിഴിഞ്ഞെടുക്കുക
- മൂക്കുപിഴിയുക
- നീരെടുക്കുക, സത്തെടുക്കുക
-
കറക്കുക2
- വട്ടത്തിൽ തിരിക്കുക, ചുറ്റുക. ഉദാ: പമ്പരം കറക്കുക, റാട്ടുകറക്കുക. (പ്ര.) പറ്റിക്കുക, വിഷമപ്പെടുത്തുക, ചുറ്റിക്കുക
-
കറക്കുക3
- കറുക്കുക
-
കാർക്കുക
- കാക്കുക എന്നതിൻറെ പ്രാദേശികരൂപം (പാർക്കുക, ചേർക്കുക തുടങ്ങിയ പദങ്ങളുടെ സാദൃശ്യം കൊണ്ടായിരിക്കാം രേഫം ചേർന്ന രൂപം. നന്ത്യാർവട്ടം, കാർത്യായനി, ചിന്താർമണി മുതലായ പദങ്ങളും കാണുക)