-
കറുക്കുക
- ക്രി.
-
കറുപ്പുനിറമാവുക, ഇരുണ്ടനിറം വ്യാപിക്കുക. (പ്ര.) മുഖംകറുക്കുക = ദേഷ്യം തോന്നുക, മുഖം മ്ലാനമാകുക
-
അഴുക്കുപറ്റി നിറം മങ്ങുക, മലിനമാകുക
-
കോപിക്കുക, ഭാവം പകരുക
-
ഇരുട്ടുക, സന്ധ്യയാകുക
-
കറക്കുക2
- ക്രി.
-
വട്ടത്തിൽ തിരിക്കുക, ചുറ്റുക. ഉദാ: പമ്പരം കറക്കുക, റാട്ടുകറക്കുക. (പ്ര.) പറ്റിക്കുക, വിഷമപ്പെടുത്തുക, ചുറ്റിക്കുക
-
കറക്കുക3
- ക്രി.
-
കറുക്കുക
-
കാർക്കുക
- ക്രി.
-
കാക്കുക എന്നതിൻറെ പ്രാദേശികരൂപം (പാർക്കുക, ചേർക്കുക തുടങ്ങിയ പദങ്ങളുടെ സാദൃശ്യം കൊണ്ടായിരിക്കാം രേഫം ചേർന്ന രൂപം. നന്ത്യാർവട്ടം, കാർത്യായനി, ചിന്താർമണി മുതലായ പദങ്ങളും കാണുക)
-
കിറിക്കുക
- ക്രി.
-
ചുണ്ടുവിടർത്തി പല്ലുപുറത്തുകാണിക്കുക, വികൃതമായി ചിരിക്കുക, ഇളിക്കുക
-
കിറുക്കുക
- ക്രി.
-
തീരെചെറുതായും അവ്യക്തമായും എഴുതുക
-
എഴുതിയതിൻറെ പുറത്തുകൂടി വരച്ചുവെട്ടിക്കളയുക
-
കിറുക്ക് എന്ന കളിപ്പാട്ടംകൊണ്ട് "കിറുകിറ" ശബ്ദമുണ്ടാക്കുക
-
ഡംഭുകാണിക്കുക, അഹങ്കരിക്കുക
-
കുറുകുക1
- ക്രി.
-
ചെറുതാകുക, കുറയുക
-
അടുക്കുക, എത്തുക, വന്നു ചേരുക
-
വറ്റി സാന്ദ്രതകൂടുക, കൊഴുക്കുക, കട്ടിയാവുക, മുറുകുക
-
കുറുകുക2
- ക്രി.
-
(ശബ്ദാനു.) "കുർ" എന്ന ശബ്ദം പുറപ്പെടുവിക്കുക, (ഓന്തിനെപ്പോലെ) മൂളുക, കൂജനം ചെയ്യുക
-
കഫം തൊണ്ടയിൽത്തടയുക
-
കുറുക്കുക
- ക്രി.
-
ജലാംശം വറ്റിക്കുക, ജലാംശം വറ്റിച്ച് അളവുകുറയ്ക്കുക, കട്ടിയാക്കുക, കുഴമ്പാക്കുക. (പ്ര.) കുറുക്കിയത് = കുഞ്ഞുങ്ങൾക്ക് കുറുക്കിക്കൊടുക്കുന്ന ആഹാരസാധനം
-
നീളം കുറയ്ക്കുക, വലിപ്പം കുറയ്ക്കുക, ചുരുക്കുക, ചെറുതാക്കുക, അൽപമാക്കുക
-
കൂർക്കുക
- ക്രി.
-
മുനയുള്ളതായിരിക്കുക. (പ്ര.) കൂർത്തുമൂർത്ത, കൂർത്തുമൂർത്തുള്ള = മുനയും മൂർച്ചയുമുള്ള