-
കരക്കുക, കലങ്ങുക, കലക്കുക
- ദ്രവിക്കുക, അലിയുക
- ആവിയാകുക, തേഞ്ഞുതേഞ്ഞില്ലാതാവുക, ചടയ്ക്കുക, മെലിയുക
- കടക്കുക, പ്രവേശിക്കുക
- ഉരഞ്ഞുമുറിയുക, ഉരസുക
- കരക്കൽ
-
കലങ്ങുക
- ഇളകി മറിയുക (വെള്ളം പോലെ), ക്ഷോഭിക്കുക (കടൽപോലെ) ഇളകി തെളിവില്ലാതാവുക, നിറവ്യത്യാസം ഉണ്ടാവുക, (പ്ര.) കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക = ഒരാളുടെ വിഷമം പിടിച്ച പരിതസ്ഥിതി മുതലെടുക്കുക, ചൂഷണം ചെയ്യുക
- വെള്ളത്തിലോ മറ്റു ലായകങ്ങളിലോ അലിഞ്ഞു ചേരുക, അലിയുക
- (ഭയകോപാദികൾകൊണ്ട്) മനസ്സ് ലകുഷമാവുക, കുഴങ്ങുക, കണ്ണിനു നിറവ്യത്യാസം വരിക, വേദനിക്കുക, വിഷമിക്കുക, ഉദാ: മനം കലങ്ങുക, കണ്ണു കലങ്ങുക ഇത്യാദി
- പിണങ്ങുക, വിരോധമാവുക
- അലസുക, ഉദാ: ഗർഭം കലങ്ങുക