1. കലശം

    1. നാ.
    2. ജലപാത്രം (ചെറിയ കുടം)
    3. തൈർ കടയാനുള്ള പാത്രം
    4. ക്ഷേത്രത്തിലെ ബിംബത്തിൽ ദേവസാന്നിധ്യം ഉണ്ടാക്കുന്നതിനും ദേവാലയത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം (കലശങ്ങളിൽ-കുടങ്ങളിൽ-സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം കഴിക്കുന്നതുകൊണ്ട് ആ കർമത്തിനെല്ലാം കൂടി കലശം എന്നു പറഞ്ഞുവരുന്നു)
    5. ദേവബിംബത്തിൽ അഭിഷേകം ചെയ്വാൻ ജലം നിറച്ചുപൂജിക്കുന്ന പാത്രം, ഉദാ, അസ്ത്രകലശം, ജീവകലശം
    6. ദൈവങ്ങളുടെ പ്രീതിക്കുവേണ്ടി തെയ്യക്കോലങ്ങൾ കെട്ടുന്നവരെക്കൊണ്ടു ചെയ്യിപ്പിക്കുന്ന ഒരു കർമം (മദ്യകലശം കൂടി വയ്ക്കുന്നതുകൊണ്ട് ഈ പേര്)
    7. ഒരു അളവ്, നാലിടങ്ങഴി
    8. താഴികക്കുടം, സ്തൂപിക
    9. ധൂപക്കുറ്റി
    10. പതിമുകം
  2. കലശം കഴിക്കുക

    1. ക്രി.
    2. കലശം എന്ന ശുദ്ധികർമം നടത്തുക
  3. കലാശം

    1. നാ.
    2. നൃത്തസംഗീതാദികൾ വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പിച്ച് അവസാനിപ്പിക്കൽ
    3. കഥകളിയിൽ നടൻ കരചരണവിന്യാസങ്ങൾ താളത്തോടും മേളത്തോടും യോജിപ്പിച്ചു പദത്തിൻറെ ഓരോ ഖണ്ഡവും ആടി അവസാനിപ്പിക്കൽ. (പ്ര.) കലാശക്കൈ = കഥകളിയിൽ കലാശം ചവിട്ടുമ്പോൾ കാണിക്കുന്ന കൈമുദ്ര, കയ്യും കലാശവും കാണിക്കുക = കഥകളി നടനെപ്പോലെ കയ്യും കാലും ചലിപ്പിക്കുക
    4. വേഗത്തിലുള്ള ചലനം
    5. കളരിപ്പയറ്റിൽ ഓരോ അടവും അവസാനിപ്പിക്കുന്ന ചവിട്ട്. (പ്ര.) കലാശക്കോട്ട = വെടിക്കെട്ടു തീരാറാകുമ്പോൾ ഒരുമിച്ചു കത്തത്തക്കവണ്ണം പലയിനങ്ങൾ ഒന്നിച്ചുകൂട്ടി നിറച്ചു കമ്പക്കാലിൽ ഉണ്ടാക്കുന്ന തട്ട്. വെടിക്കെട്ടിൻറെ അവസാനഭാഗം
  4. കലുഷം

    1. നാ.
    2. കോപം
    3. പോത്ത്
    4. പാപം
    5. തെളിവില്ലായ്മ, കലക്കം, അഴുക്ക്, ചെളി
    6. (ശൈലിയുടെ) പ്രസാദം ഇല്ലായ്മ, അപ്രസന്നത, ഒരു രീതിദോഷം
    7. നൃത്യാദികളിൽ ഭാവപ്രകടനത്തിനു മുഖം കൊണ്ടു ചെയ്യുന്ന ചേഷ്ടകളിൽ ഒന്ന്
  5. കിലശം

    1. നാ.
    2. രോഗം, ദീനം
  6. ക്ലേശം

    1. നാ.
    2. കോപം
    3. പ്രയത്നം
    4. ഉപദ്രവം
    5. പാപം
    6. വേദന, ദു:ഖം, ബുദ്ധിമുട്ട്, പ്രയാസം
  7. ക്ലോശം

    1. നാ.
    2. ഭയം
  8. ഖല്ലിശം, ഖല്ലി-

    1. നാ.
    2. ഖലിശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക