1. അടക്കലം, -കളം

    Share screenshot
    1. അഭയസ്ഥാനം, രക്ഷാസ്ഥാനം
  2. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    Share screenshot
    1. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  3. കലം1

    Share screenshot
    1. ആയുധം
    2. ആഭരണം
    3. ഒരു ധാന്യയളവ്
    4. ആഹാരാദികൾ പാകം ചെയ്യുന്നതിനുംപദാർഥങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും വേണ്ടി വൃത്താകൃതിയിലുണ്ടാക്കുന്ന മൺപാത്രം. "കലത്തിരുന്നാലേ കൈയിൽ വരികയുള്ളു" (പഴ.)
    5. കപ്പൽ, മരക്കലം, തോണി, വള്ളം
  4. കലൻ, കലം

    Share screenshot
    1. ഒരു ധാന്യയളവ്
  5. കലാം

    Share screenshot
    1. വചനം, സൂക്തം
  6. കല്ലം

    Share screenshot
    1. സ്ഫടികംകൊണ്ടുള്ള കൊന്ത, കൊന്തക്കുരുമാല
  7. കളം1

    Share screenshot
    1. യാഗശാല
    2. ഭാഗം
    3. ധാന്യങ്ങൾ മെതിക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി അടിച്ചൊതുക്കി നിരപ്പാക്കിയ സ്ഥലം. (പ്ര.) കളമൊരുക്കുക = രംഗം തയ്യാറാക്കുക, ഒരുക്കം ചെയ്യുക. കളംപിരിയുക = രംഗത്തുനിന്ന് ഒഴിയുക. കളംതീർപ്പ് = കളംപിരിയുമ്പോൾ തലപ്പുലയനു കൊടുക്കുന്ന അവകാശക്കറ്റ. കളത്തിൽ കൂറ് = കൂട്ടായ കൃഷി, ജന്മിയും കൃഷിക്കാരനും പരസ്പരധാരണയോടുകൂടി കൃഷിചെയ്തു കളത്തിൽവച്ചു പങ്കുവീതിച്ചെടുക്കുന്നത്
    4. കൃഷിയുടെ മേൽനോട്ടം വഹിച്ചു താമസിക്കുവാൻവേണ്ടി പണിചെയ്യുന്ന ഭവനം
    5. സ്ഥലം, സ്ഥാനം, വളപ്പ്
  8. കളം2

    Share screenshot
    1. സന്തോഷം
    2. അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
    3. താളത്തിൻറെ പത്ത് അവയവങ്ങളിലൊന്ന്
  9. കള്ളം

    Share screenshot
    1. ചതി, വഞ്ചന
    2. നേരല്ലാത്തകാര്യം, നെറികേട്, നുണ
    3. മറ്റൊരാളിൻറെ വസ്തു അന്യായമായി അപഹരിക്കൽ
    4. കൗശലം, സൂത്രം
    5. മടിച്ചിരിക്കൽ, പ്രവൃത്തിയിൽ അലസത കാണിക്കൽ
  10. കാലം

    Share screenshot
    1. ഭൂതഭവിഷ്യവർത്തമാനങ്ങളുടെ പ്രതീതിയുണ്ടാക്കുന്ന സംബന്ധസത്ത. (പ്ര.) കാലംകഴിക്കുക = സമയം കഴിച്ചുകൂട്ടുക. കാലം കഴിയുക = മരിക്കുക. കാലമടയുക = മരിക്കുക. കാലമല്ലാക്കാലം = അസമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക