1. കലശൽ

    Share screenshot
    1. ശല്യം
    2. കലഹം, വഴക്ക്, പിണക്കം, വിരോധം, ബഹളം
    3. രണ്ടോ അതിലധികമോ ആളുകൾ പൊതുസ്ഥലത്തുവച്ച് ഏറ്റുമുട്ടി സമാധാനലൻഘനമുണ്ടാക്കൽ, അടിപിടി, ലഹള
    4. ഏറ്റുമുട്ടൽ
    5. ആധിക്യം, കൂടുതൽ, അസഹനീയമോ കഠിനമോ ആയ അവസ്ഥ, ഉദാ: കലശലായ ദീനം, കലശലായ മഴ, കലശലായ ഉഷ്ണം
    1. കലശൽകൂട്ടുക = ശണ്ഠപിടിക്കുക, ബഹളം ഉണ്ടാക്കുക
  2. കലാശാല

    Share screenshot
    1. കലകൾ പഠിപ്പിക്കുന്ന സ്ഥാപനം, വിദ്യ അഭ്യസിപ്പിക്കുന്ന സ്ഥലം, വിദ്യാലയം, കോളേജ്. (പ്ര.) സർവകലാശാല, കലാശാലാധ്യക്ഷൻ
  3. കുലശില

    Share screenshot
    1. മിനുസമുള്ള കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക