1. കലാൽ

    1. നാ.
    2. ചാരായം വാറ്റ്, ചാരായക്കുത്തക, എക്സൈസ് (അബ്കാരി) കുത്തക. (പ്ര.) കലാൽ സംബ്രതി = എക്സൈസ്വകുപ്പിലെ ഉദ്യോഗസ്ഥൻ
  2. കലില

    1. വി.
    2. നിറഞ്ഞ, പൊതിഞ്ഞ
    3. കലർന്ന, മിശ്രിതമായ
    4. ഉള്ളിൽ കടക്കാൻ പ്രയാസമുള്ള, ഗഹനമായ
    5. അശുദ്ധമായ
    6. സംശയാസ്പദമായ
  3. കല്ലാൽ

    1. നാ.
    2. പൂവരശ്
    3. പാറയില്വളരുന്ന ആൽമരം
  4. കൗലാല

    1. നാ.
    2. കുശവനെ സംബന്ധിച്ച
  5. കല്ലോല

    1. വി.
    2. ശത്രുതയുള്ള, വിരോധമുള്ള
  6. കാലാൾ

    1. നാ.
    2. നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന പടയാളി
  7. കാളൽ

    1. നാ.
    2. ജ്വാല
    3. പനി
    4. കത്തിജ്ജ്വലിക്കൽ, എരിച്ചിൽ, കത്തൽ
    5. മനസ്സിലും മറ്റും ഉണ്ടാകുന്ന കത്തിയെരിയുന്നതുപോലെയുള്ള തോന്നൽ, വേവ്
    6. നിലവിളി, കരച്ചിൽ
    7. പ്രണയജ്വരം
  8. കോളാൾ

    1. നാ.
    2. രക്ഷിതാവ്
    3. ജാമ്യക്കാരൻ
    4. വാങ്ങപ്പെട്ട ആൾ, അടിമ
    5. വിലയ്ക്കു വാങ്ങിയ ആൾ
    6. കപ്പൽ ജോലിക്കാരൻ, നാവികൻ
  9. കല്ലള

    1. നാ.
    2. പാറയ്ക്കിടയിലെ വിടവ്, ഗുഹ
    3. മൺപാത്രം മനയുമ്പോൾ കല്ലിരുന്നുണ്ടാകുന്ന ദ്വാരം
  10. കിളേലി, കിളിയൽ

    1. നാ.
    2. നെല്ലിൻറെ ഇട കിളയ്ക്കുന്നതിനുള്ള ചെറിയ കൂന്താലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക