-
കളപ്പാട്
- നാ.
-
കൊയ്ത്തിനുശേഷം ധാന്യം സൂക്ഷിക്കുന്ന സ്ഥലം, കളപ്പുര
-
കൊയ്ത്തും മെതിയും കഴിഞ്ഞശേഷം കളത്തിൽനിന്നു തൂത്തുവാരിയെടുക്കുന്ന ചപ്പും പൊടിയും കലർന്ന നെല്ല്
-
കൃഷിസ്ഥലം
-
കളപ്പാട്ട്, -മ്പാട്ട്
- നാ.
-
കളത്തിൽ മെതിക്കുമ്പോഴും മറ്റും പാടുന്ന പാട്ട്
-
കളമെഴുതി ദേവിയെ സ്തുതിച്ചുകൊണ്ടൂള്ള പാട്ട്, ഭദ്രകാളിപ്പാട്ട്, കളംപാട്ട്
-
കള്ളപ്പടി
- നാ.
-
മുദ്രവയ്ക്കാത്തതോ തൂക്കത്തിൽ കളിപ്പിക്കുന്നതോ ആയ കട്ടി
-
കള്ളപ്പൂട്ട്
- നാ.
-
തുറക്കാൻ പ്രയാസമുള്ളവിധം കൗശലപ്പണികളോടുകൂടിയ പൂട്ട്, കൃത്രിമപ്പൂട്ട്
-
കിളിപ്പാട്ട്
- നാ.
-
കിളിയുടെ ഗാനം
-
കിളിയെക്കൊണ്ടു പാടിക്കുന്നു എന്ന സങ്കൽപത്തിൽ രചിക്കപ്പെടുന്ന പാട്ട്
-
കിളിപ്പേട
- നാ.
-
പെൺകിളി, പെൺതത്ത
-
കളപ്പടി
- നാ.
-
കളത്തിൽവച്ചു കൂലിക്കാർക്കും മറ്റും കൊടുക്കുന്ന ധാന്യം
-
കൊള്ളപ്പട
- നാ.
-
കവർച്ചയോടുകൂടിയ യുദ്ധം
-
കവർച്ചക്കാരുടെ സംഘം, കൊള്ളക്കാർ