1. കളവ്1

    Share screenshot
    1. തൻറെതല്ലാത്ത ജംഗമവസ്തുവിനെ കൈവശക്കാരനു നഷ്ടം ഭവിക്കത്തക്കവിധം നിയമവിരുദ്ധമായി നീക്കംചെയ്തു കൈക്കലാക്കൽ, മോഷണം
    2. കട്ടമുതൽ. (പ്ര.) കളവും കൈയുമായിപിടിക്കുക = തൊണ്ടിസാമാനത്തോടെ മോഷ്ടിച്ചയുടൻ പിടിക്കുക
    3. വ്യാജമായ പ്രസ്താവന, കള്ളം പറച്ചിൽ, പൊളി. "കളിയിലായാലും കളവുപറയരുത്" (പഴ.)
    4. കബളിപ്പിക്കൽ, കാപട്യം, ചതിവ്, വഞ്ചന
  2. കളവ്2

    Share screenshot
    1. ഒരുതരം വൃക്ഷം, പെരുംക്ലാവ്
    2. പഴയ തമിഴകത്തെ ഒരു വിവാഹ സമ്പ്രദായം
  3. കാളവാ

    Share screenshot
    1. അടുപ്പ്
    2. (കക്ക നീറ്റുന്ന) ചൂള, ഇഷ്ടികചുടുന്ന ചൂള
    3. പാലത്തിൻറെ വിൽവളവ്
    4. കാളംപോലെ വായുള്ളത്, കഴുത
  4. കിളാവ്

    Share screenshot
    1. "കിളാവിക്കുക" എന്നതിൻറെ ധാതുരൂപം.
  5. കിളാവ്1, ക്ലാവ്

    Share screenshot
    1. ചെമ്പുപാത്രങ്ങളിലും ഓട്ടുപാത്രങ്ങളിലും ഉണ്ടാകുന്ന ഒരുതരം കറ
  6. കിളാവ്2

    Share screenshot
    1. വലുതായി പൊങ്ങിവരുന്ന തിര
  7. കേൾവി

    Share screenshot
    1. അറിയിപ്പ്
    2. അറിവ്
    3. പറച്ചിൽ
    4. പ്രസിദ്ധി
    5. കേൾക്കൽ, ഏതെങ്കിലും ശബ്ദം ചെവിയിൽക്കൂടി മനസ്സിലാക്കുന്ന പ്രവർത്തനം
  8. കോൾവാ

    Share screenshot
    1. മുറിവേറ്റുണ്ടായ വിടവ്, പുണ്വായ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക