-
കളായം
- മലങ്കടല, കാട്ടുകടല (വാതത്തെ ഉണ്ടാക്കുന്നതിനാൽ)
- വട്ടച്ചണായി, ഒരുജാതി പയർ
- കായാവ് (കായാമ്പു)
- കറുത്തനിറം
-
കളിയം1
- കൂത്ത് കൂടിയാട്ടം ദാസിയാട്ടം തുടങ്ങിയവയിൽ (വായ്ത്താരിയോടുകൂടിയ) പ്രത്യേകതരം കാൽവയ്പ്. (പ്ര.) കളിയൻവച്ചുതിരിയൽ = മിഴാവിന്നഭിമുഖമായിനിന്ന് ഓരോ കാൽ മുന്നോക്കംവച്ചും പിന്നോക്കംവച്ചും തിരിയൽ, കൂടിയാട്ടത്തിലെ ക്രിയാക്രമങ്ങളിൽ ഒന്ന്