-
കളിയോടം
- നാ.
-
വിനോദസവാരിക്കുള്ള വള്ളം
-
കളിയാട്ടം
- നാ.
-
കളി, വിനോദം
-
ചലനം, ഇളക്കം, വിലാസം
-
ക്ഷേത്രങ്ങളിലും കാവുകളിലും വീടുകളിലും വെച്ചു ദൈവങ്ങളുടെ കോലംകെട്ട് ആടിക്കൊണ്ടു ദേവതാപ്രീതിവരുത്തുന്ന ചടങ്ങ്, തിറയാട്ടം
-
കാളിയാട്ടം
- നാ.
-
ഭദ്രകാളിപ്രീതിക്കായി നടത്തുന്ന ആട്ടവും പാട്ടും തീയ്യാട്ടിൻറെ രീതിയിൽ വടക്കേ മലബാറിൽ നടത്തുന്ന ഒരു ചടങ്ങ്