-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
- ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
കള്ളി1
- കള്ളൻ എന്നതിൻറെ സ്ത്രീലിംഗരൂപം
- ചിലജാതിനാമത്തോട് ചേർത്തുവയ്ക്കുമ്പോൾ ആ ജാതിയിൽപ്പെട്ട സ്ത്രീ എന്നുമാത്രം അർത്ഥം
-
കള്ളി2
- രഹസ്യം, സൂത്രം
- ലക്ഷ്യം, ഉന്നം
- കള്ളിവെളിച്ചത്താകുക = സൂത്രം എല്ലാവരും അറിയുക
-
കള്ളി3
- കരിങ്കൂവളം
- ഒരുജാതി മത്സ്യം
- സമാനസ്വഭാവമുള്ള പല മുൾച്ചെടികൾക്ക് പൊതുവേ പറയുന്ന പേര്
- കള്ളിപ്പാല
-
കള്ളി4
- കുതിരലായം
- അറ, ഭാഗം (പെട്ടിയിലും മറ്റും ഉള്ളതുപോലെ) മുറി
- വള്ളത്തിൻറെ മണിക്കാലുകൾക്കിടയിലുള്ള സ്ഥലം
- നെടുകെയും കുറുകെയും വരച്ചിട്ടുള്ള രേഖകൾവഴിക്കുണ്ടാകുന്ന ചെറിയ ചതുരശ്രം, ചെറിയ ഖണ്ഡങ്ങൾചേർന്ന നിര. ഉദാ: ചതുരംഗപ്പലകയിലെ കള്ളി. കള്ളിമുണ്ട്
- അണി, വശം