-
കളർ1
- ഓരുള്ളനിലം, ഉവർനിലം
-
കളർ2
- സഭ, കൂട്ടം, യോഗം, സമ്മേളം
-
കളർ3
- കറുപ്പുനിറം
-
കളർ4
- നിറം
- നിറംകൊടുക്കുന്ന വസ്തു
- ബഹുമതി ചിഹ്നം
-
കളിർ
- ആന
-
കള്ളർ
- കള്ളൻ എന്നതിൻറെ ബഹുവചനം
- ഒരു ജാതിനാമം, മധുര തഞ്ചാവൂർ മുതലായ ദിക്കുകളിൽ ഈ ജാതിക്കാർ വളരെയുണ്ട്
-
കാളർ, -കോ-
- കഴുത്തിനുചുറ്റും ധരിക്കുന്നത്
- ഷർട്ടിൻറെയും മറ്റും കഴുത്തിനുചുറ്റുമുള്ള ഭാഗം
-
കാളറ, കോ-
- ഒരു പകർച്ചവ്യാധി, വിഷൂചിക, നീർക്കൊമ്പൻ
-
കിളർ1
- വർധന, ഉയർച്ച
- ഉയർന്ന, വർധിച്ച
-
കിളർ2
- പ്രകാശം, പ്രഭ
- പ്രകാശിക്കുന്ന, ശോഭയുള്ള