1. കവടി1

    1. നാ.
    2. ശംഖുവർഗത്തിൽപ്പെട്ട ഒരു ചെറിയ ജലജീവി
    1. പ്ര.
    2. കവടിനിരത്തുക, -പരത്തുക, -വയ്ക്കുക = ഗണിക്കുക, പ്രശ്നം വയ്ക്കുക. കവടിപറയുക = ഗണിച്ച് ഭാവിഫലം പറയുക. കവടിക്കാർ = ജോത്സ്യന്മാർ
  2. കവടി2

    1. നാ.
    2. ഒരു പഴയ നാണയം
    3. കവരം
    4. ഇനാമൽ. ഉദാ: കവടിപ്പിഞ്ഞാണം, കവടിപ്പാത്രം
    5. ഒരുതരം കളി, കവിടിപാടുക, -പറയുക
  3. കവടി3

    1. നാ.
    2. കതകുപലക
  4. കാവടി

    1. നാ.
    2. കാവ്
    3. അർധവൃത്താകൃതിയിൽ തടികൊണ്ടും പിരമ്പുകൊണ്ടും ഉണ്ടാക്കിയതും നിറമുള്ളതുണി മയിൽപ്പീലി പുഷ്പങ്ങൾ ഇവകൊണ്ട് അലങ്കരിച്ചതും രണ്ടറ്റത്തും അഭിഷേകത്തിനുള്ള പദാർഥങ്ങൾ ഘടിപ്പിച്ചതുമായ ഒരു നേർച്ചവസ്തു (സുബ്രഹ്മണ്യഭക്തന്മാർ ഇതുതോളിലേന്തി ഭിക്ഷാടനവും തീർഥാടനവും നടത്തുന്നു). (പ്ര.) കാവടിതുള്ളൽ, കാവടിയാട്ടം = കാവടി തോളില്വച്ചുകൊണ്ട് നടത്തുന്ന നൃത്തം
    4. കാവുതണ്ടിൽകൊണ്ടുപോകുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക