-
കവഡാ
- നാ.
-
കുലുക്കുഴിയാനും മുഖം കഴുകുവാനുമുള്ള ജലം
-
കൂവിട, കൂവിട്, കൂവീട്
- നാ.
-
വിളി
-
കൂവിയാൽ കേൾക്കാവുന്നത്ര ദൂരം, ആയിരം കോൽ അകലം, കാൽകാതം, ഒരു വിളിപ്പാട് അകലം
-
കവടി3
- നാ.
-
കതകുപലക
-
കവട്ട
- നാ.
-
കവരം, മരക്കൊമ്പ്
-
വേലിയുള്ള വാതിൽ, കന്നുകാലികൾക്ക് കടക്കാനാവാത്തരീതിയിൽ രണ്ടുതടികൾ ചരിച്ചു കെട്ടിയുണ്ടാക്കിയിട്ടുള്ള വിടവ്, കടമ്പ
-
ചാമ
-
ഒരുവക പുല്ല്, നെല്ലിനടിയിൽ വളരുന്നത്. ഉദാ: കളയും കവട്ടയും
-
ഗുഹ്യഭാഗം
-
കവട്ട്
- -
-
"കവട്ടുക" എന്നതിൻറെ ധാതുരൂപം.
-
കവിടി
- നാ.
-
കവടി1 (പ്ര.) കവടിച്ചൂത് = കരുവിനുപകരം കവിടിനിരത്തിക്കൊണ്ടുള്ള ചൂത്
-
കവിട്ട
- നാ.
-
കവട്ട
-
കാവടി
- നാ.
-
കാവ്
-
അർധവൃത്താകൃതിയിൽ തടികൊണ്ടും പിരമ്പുകൊണ്ടും ഉണ്ടാക്കിയതും നിറമുള്ളതുണി മയിൽപ്പീലി പുഷ്പങ്ങൾ ഇവകൊണ്ട് അലങ്കരിച്ചതും രണ്ടറ്റത്തും അഭിഷേകത്തിനുള്ള പദാർഥങ്ങൾ ഘടിപ്പിച്ചതുമായ ഒരു നേർച്ചവസ്തു (സുബ്രഹ്മണ്യഭക്തന്മാർ ഇതുതോളിലേന്തി ഭിക്ഷാടനവും തീർഥാടനവും നടത്തുന്നു). (പ്ര.) കാവടിതുള്ളൽ, കാവടിയാട്ടം = കാവടി തോളില്വച്ചുകൊണ്ട് നടത്തുന്ന നൃത്തം
-
കാവുതണ്ടിൽകൊണ്ടുപോകുന്ന വസ്തു
-
കാവട്ട, കാവട്ടം
- നാ.
-
ഒരിനം സുഗന്ധപ്പുല്ല്, സംഭാരപ്പുല്ല്
-
കാവൂട്ട്
- നാ.
-
കാവിൽപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവതകൾക്കും മറ്റും നടത്തുന്ന ഒരു വഴിപാട്