1. കവല1

    Share screenshot
    1. ദു:ഖം, ഉത്കണ്ഠ, വിചാരം, ഭയം, അമ്പരപ്പ്, പതറൽ
  2. കവല2

    Share screenshot
    1. കവരം, കവട്ട
    2. പലവഴികൾ ചേരുന്ന ഇടം, വഴികൾതമ്മിൽ പിരിയുന്ന സ്ഥലം
    3. ഒരുതരം കിഴങ്ങ്, കാട്ടുകാച്ചിൽ. (പ്ര.) കവലപിണങ്ങുക = പരസ്പരം ഭിന്നിക്കുക, ശത്രുതയുണ്ടാക്കുക, മത്സരിക്കുക
  3. കവള

    Share screenshot
    1. = കബാ
    2. ആനയ്ക്കുകൊടുക്കുന്ന ചോറുരുള
  4. കവളി1

    Share screenshot
    1. കവരം, കവട്ട
    2. തോട്ടയിൽവെച്ചുകെട്ടുന്ന കമ്പ്
    3. കൈയിലുള്ള മർമങ്ങളിൽ ഒന്ന്
  5. കവില

    Share screenshot
    1. തവിട്ടുനിറമുള്ള അശു, കപില2
  6. കവിളി

    Share screenshot
    1. = കവരം, കവിളിമടൽ. കവിളന്മടൽ = കവളന്മടൽ
    2. കവരമുള്ള ഒരുതരം ആയുധം
  7. കവിൾ

    Share screenshot
    1. കണ്ണുകൾക്കുതാഴെയുള്ള മുഖത്തിൻറെ ഇരുവശങ്ങൾ, വായുടെയും ചെവിയുടെയും ഇടയ്ക്കുള്ള മാംസള ഭാഗം, ചെള്ള
    2. വായ്ക്കുള്ളിലെ ഇരുപാർശ്വവും. (പ്ര.) കവിൾവീർപ്പിക്കുക = ഗൗരവപ്പെടുക, ദേഷ്യപ്പെടുക
  8. കവുൽ

    Share screenshot
    1. കരാറ്, ഏർപ്പാട്, ഉടമ്പടി, മേലാളർ കീഴാളർക്കു നൽകുന്ന ഭൂദാനവും മറ്റും ഉൾക്കൊള്ളുന്ന പ്രമാണം. (പ്ര.) കവുലാക്കിതം, കവുൽക്കത്ത് = പ്രമാണരേഖ
    2. ഗവണ്മെന്റിന് ഈടാക്കേണ്ട തുകകൾ സംബന്ധിച്ച് അധികാരികൾ നൽകുന്ന വ്യവസ്ഥാപത്രം
  9. കാവൽ

    Share screenshot
    1. വേലി, മതിൽ
    2. (വിലപ്പെട്ടവസ്തുക്കളെന്നപോലെ) നഷ്ടപ്പെടാതെയോ (തടങ്കൽപ്പുള്ളികളെന്നപോലെ) രക്ഷപ്പെടാതെയോ സൂക്ഷിക്കൽ, സംരക്ഷണം, പാറാവ് കിടക്കുന്നത്. "കാവൽച്ചാള സ്വപ്നംകാണുന്നതു മച്ചും മാളികയും" (പഴ.)
    3. തടവ്, ബന്ധനം
    4. സൂക്ഷിപ്പുകാരൻ, കാക്കുന്നവൻ
    5. സൂക്ഷിക്കാനേൽപ്പിക്കുന്ന വസ്തു. (പ്ര.) കാവൽക്കൂലി, -ഫലം = കാവലിനുള്ള കൂലി
  10. കാവാലി1

    Share screenshot
    1. കാപാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക