1. കവള

    Share screenshot
    1. = കബാ
    2. ആനയ്ക്കുകൊടുക്കുന്ന ചോറുരുള
  2. കവളി1

    Share screenshot
    1. കവരം, കവട്ട
    2. തോട്ടയിൽവെച്ചുകെട്ടുന്ന കമ്പ്
    3. കൈയിലുള്ള മർമങ്ങളിൽ ഒന്ന്
  3. കവിളി

    Share screenshot
    1. = കവരം, കവിളിമടൽ. കവിളന്മടൽ = കവളന്മടൽ
    2. കവരമുള്ള ഒരുതരം ആയുധം
  4. കവിൾ

    Share screenshot
    1. കണ്ണുകൾക്കുതാഴെയുള്ള മുഖത്തിൻറെ ഇരുവശങ്ങൾ, വായുടെയും ചെവിയുടെയും ഇടയ്ക്കുള്ള മാംസള ഭാഗം, ചെള്ള
    2. വായ്ക്കുള്ളിലെ ഇരുപാർശ്വവും. (പ്ര.) കവിൾവീർപ്പിക്കുക = ഗൗരവപ്പെടുക, ദേഷ്യപ്പെടുക
  5. കൈവള

    Share screenshot
    1. കൈയിലണിയുന്ന ഒരു ആഭരണം
    2. മേൽപ്പുരയെ താങ്ങത്തക്കവിധം ചുമരിലും മറ്റും കമാനാകൃതിയിൽ നിർമിക്കുന്ന പണിത്തരം
    3. ഒരുചെടി
  6. കൈവാൾ

    Share screenshot
    1. ചെറിയയിനം വാൾ, വാൾ
    2. (മരപ്പണിക്കാരുടെ) ചെറിയ അറപ്പുവാൾ
  7. കൈവെള്ള

    Share screenshot
    1. ഉള്ളങ്കൈ, കൈയുടെ അകവശം. (പ്ര.) കൈവെള്ളയിൽനിന്നും രോമം പറിക്കുക = അസാധ്യമായ പ്രവൃത്തി
    2. കുരുത്തോലകൊണ്ടുണ്ടാക്കിയ ഒരുപകരണം (മീൻ പിടിക്കാൻ ഉപയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക