-
കവിൾ
- നാ.
-
കണ്ണുകൾക്കുതാഴെയുള്ള മുഖത്തിൻറെ ഇരുവശങ്ങൾ, വായുടെയും ചെവിയുടെയും ഇടയ്ക്കുള്ള മാംസള ഭാഗം, ചെള്ള
-
വായ്ക്കുള്ളിലെ ഇരുപാർശ്വവും. (പ്ര.) കവിൾവീർപ്പിക്കുക = ഗൗരവപ്പെടുക, ദേഷ്യപ്പെടുക
-
കവള
- നാ.
-
= കബാ
-
ആനയ്ക്കുകൊടുക്കുന്ന ചോറുരുള
-
കവളി1
- നാ.
-
കവരം, കവട്ട
-
തോട്ടയിൽവെച്ചുകെട്ടുന്ന കമ്പ്
-
കൈയിലുള്ള മർമങ്ങളിൽ ഒന്ന്
-
കവിളി
- നാ.
-
= കവരം, കവിളിമടൽ. കവിളന്മടൽ = കവളന്മടൽ
-
കവരമുള്ള ഒരുതരം ആയുധം
-
കൈവള
- നാ.
-
കൈയിലണിയുന്ന ഒരു ആഭരണം
-
മേൽപ്പുരയെ താങ്ങത്തക്കവിധം ചുമരിലും മറ്റും കമാനാകൃതിയിൽ നിർമിക്കുന്ന പണിത്തരം
-
ഒരുചെടി
-
കൈവാൾ
- നാ.
-
ചെറിയയിനം വാൾ, വാൾ
-
(മരപ്പണിക്കാരുടെ) ചെറിയ അറപ്പുവാൾ
-
കൈവെള്ള
- നാ.
-
ഉള്ളങ്കൈ, കൈയുടെ അകവശം. (പ്ര.) കൈവെള്ളയിൽനിന്നും രോമം പറിക്കുക = അസാധ്യമായ പ്രവൃത്തി
-
കുരുത്തോലകൊണ്ടുണ്ടാക്കിയ ഒരുപകരണം (മീൻ പിടിക്കാൻ ഉപയോഗം)