-
ഋഭുക്ഷാ(വ്), -ക്ഷി.
- ഋഭുക്കളോടൊന്നിച്ചു വസിക്കുന്നവൻ, ദേവേന്ദ്രൻ
-
കശ1
- "കശക്കുക" എന്നതിൻറെ ധാതുരൂപം.
-
കശ2
- "കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കശ3
- കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
-
കശ4
- കടിഞ്ഞാൺ
- ചമ്മട്ടി
- ചമ്മട്ടികൊണ്ടുള്ള അടി
- കയറ്, ചരട്
- മാംസരോഹിണി
-
കശപിശ, കശു-
- കലശൽ, ബഹളം, വഴക്ക്, കുഴപ്പം
- കൂടിക്കലർന്നു കിടക്കുന്ന സ്ഥിതി
-
കശു
- കശുമാവ്. കശുമാങ്ങ = കശുമാവിൻറെ ഫലം, പറങ്കിമാങ്ങ. കശുവണ്ടി = കശുമാവിൻറെ വിത്ത്, പറങ്കിയണ്ടി
-
കസ1
- കഥ
-
കസ2
- കശ, ചാട്ട
-
കഷ1
- ഉരയ്ക്കുന്ന, ഉരുമ്മുന്ന, ഉരസുന്ന