-
കക്കൂസ്
- മലവിസർജനത്തിനുവേണ്ടി കുഴിച്ച് ദ്വാരമിട്ട സ്ലാബുകൊണ്ടു മൂടിയതും അതിനുചുറ്റുമുള്ള മറപ്പുരയും
-
കക്ഷ, കക്ഷ്യാ
- അന്ത:പുരം
- വാദത്തിലെ പൂർവപക്ഷം
- ആനയുടെ കച്ചക്കയറ്
- ഒരുതരം ക്ഷുദ്രരോഗം, കക്ഷത്തിൽ ഉണ്ടാകുന്ന കുരു
- അരഞ്ഞാൺ, അരപ്പട്ട
-
കക്ഷപടം, കക്ഷാ-
- കൗപീനം, തറ്റ്
-
കക്ഷി
- ഒരു വശത്ത് (പക്ഷത്ത്)ഉള്ള ആൾ
- ഭാഗം, വിഭാഗം
- വ്യവഹാരത്തിൽ വാദി അഥവാ പ്രതി
- ആൾ, പുള്ളി, പുള്ളിക്കാരൻ. (പ്ര.) കക്ഷിമറിയുക = മറുഭാഗത്തു ചേരുക
-
കാഗസ്സ്
- കടലാസ്
-
കാക്ഷി, കാച്ചി
- ഇരുവേലി
- പടിക്കാരം
- തുവരപ്പയറ്
- തുവരിമണ്ണ്, സുഗന്ധമൃത്തിക
-
കീകസ1
- ഉറപ്പുള്ള
-
കീകസ2
- രാവണൻറെ മാതാമഹി, കൈകസിയുടെ അമ്മ. കീകസാത്മജ = കൈകസി
-
കുക്ഷി
- ഒരു സൂര്യവംശരാജാവ്
- ഉരുക്ക്
- ഗർഭപാത്രം
- ഒരു ദാനവൻ
- ഉൾക്കടൽ
-
കേകസി
- രാവണൻറെ അമ്മ, കൈകസി