-
കഞ്ഞി
- വേവിച്ച് വെള്ളത്തോടുകൂടിയെടുത്ത അന്നം
-
കാഞ്ഞ
- ചൂടുപിടിച്ച
- ഉൾക്കട്ടിയുള്ള, ഉറച്ച. (പ്ര.) കാഞ്ഞവൻ, കാഞ്ഞവിത്ത് = ഉള്ളില്വച്ചു പെരുമാറുന്നവൻ, പകപോക്കുന്നവൻ
-
കുഞ്ഞി
- ഒരു സ്ത്രീനാമം
- കുഞ്ഞ്, പൈതൽ
- "ബാല്യം, ചെറുപ്പം, കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല" (പഴ.)
- കല്യാണം കഴിക്കാത്ത ബ്രാഹ്മണസ്ത്രീ
- എളം കിരിയം ജാതിയിൽപ്പെട്ട സ്ത്രീയെ കുറിക്കാൻ മറ്റുള്ളവർ ഉപയോഗികുന്ന പദ്ം
- ചെറിയ, ഇളയ, കുരുന്നായ, (വാത്സല്യസൂചകമായി പേരുകളോടും മറ്റും ചേർത്തു പ്രയോഗിക്കാറുണ്ട്) ഉദാ: കുഞ്ഞി ഒതേനൻ, കുഞ്ഞിച്ചന്തു, കുഞ്ഞിരാമൻ ഇത്യാദി
-
കുഞ്ഞ്
- ശിശു, കുട്ടി (വാത്സല്യസൂചകമായും പ്രയോഗം). "കരയുന്ന കുഞ്ഞിനേ പാലുള്ളു" (പഴ.)
- ആചാര്യന്മാരും വയസ്സുകൊണ്ട് മൂത്തവരും പ്രായംകുറഞ്ഞവരെ വാത്സല്യപൂർവം സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം
- ഭൃത്യന്മാരും മറ്റും പ്രായംകുറഞ്ഞവരെ സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം
- പല ജീവികളുടെയും ശിശുപ്രായത്തിലുള്ള സന്താനങ്ങളെ പൊതുവെ കുറിക്കുന്ന പദം. ഉദാഃ കോഴിക്കുഞ്ഞ്, എലിക്കുഞ്ഞ്. അണ്ണാൻകുഞ്ഞും തന്നാലായത്
- പ്രായത്തിനൊത്തു ബുദ്ധി വികസിക്കാത്ത ആൾ
- ചെറിയ, ഇളയ
-
കൂഞ്ഞ, കൂഞ്ഞ്
- കാളയുടെ മുതുകിൽ കഴുത്തിൻറെ തൊട്ടുപിന്നിലായി പൊങ്ങിക്കാണുന്ന മാംസളാവയവം, പൂഞ്ഞ്
- ചക്കയുടെ ഉള്ളിൽ ചുളയും ചവണിയും പറ്റിപ്പിടിച്ചിട്ടുള്ള കാമ്പ്, പൂഞ്ച്
-
കൂഞ്ഞി
- കൂഞ്ഞ്
-
കൂഞ്ഞ്
- പൂഞ്ഞ്
- കൂഞ്ഞ
-
കൊജ്ഞാണൻ, കൊഞ്ഞാ-
- വകയ്ക്കുകൊള്ളാത്തവൻ, മടയൻ, മൂഡൻ
-
കൊഞ്ഞ
- നാക്കുതിരിയായ്മ, ഉച്ചാരണത്തിലുള്ള അവ്യക്തത
- നാക്കു വഴങ്ങാത്ത രീതിയിൽ അവ്യക്തമായി സംസാരിക്കുന്ന ആൾ, കൊത്ത
- കൊഞ്ഞനം
-
കൊഞ്ഞ്
- കുഞ്ഞ്
- ഇളം പ്രായത്തിൽ മുരടിച്ചതേങ്ങ