-
കടം1
- വായ്പ
- വായ്പവാങ്ങിയ മുതൽ. കടക്കാരൻ = കടം വാങ്ങിയവൻ. കടങ്കൊള്ളുക = കടം വാങ്ങുക
-
കടം2
- ശവം
- ശവമഞ്ചം
- പായ്
-
കടും
- കടുത്ത, കഠിനമായ, കട്ടിയായ, ഉറപ്പേറിയ. ഉദാ: കടും നിറം
- ഭയങ്കരമായ, ഉഗ്രമായ, തീക്ഷ്ണമായ. ഉദാ: കടുങ്കൈ, കടുങ്കൊല
-
കഠം
- കൃഷ്ണയജുർചേദത്തിൻറെ ഒരു ശാഖ
- കഠോപനിഷത്ത്
-
കന്നടഗൗളം, -ഗൗളി, -ഗൗഡം
- ഒരു ജന്യരാഗം
-
കമ്പിളിപ്പുഴു, -കീടം
- ഉടലിൽ രോമമുള്ള ഒരുതരം പുഴു, ആട്ടാമ്പുഴു, കരിമ്പടപ്പുഴു
-
കറ്റം
- കൂട്ടം
- കറുപ്പ്, കളങ്കം
-
കാടം
- കിണറ്
-
കാഠം1
- പാറ, കല്ല്
-
കാഠം2
- ഒരു വലിയസംഗ്ഖ്യ (പത്മം കഴിഞ്ഞുള്ളത്)