1. കത്തൽ

    Share screenshot
    1. ദു:ഖം, സങ്കടം
    2. വേവ്, എരിച്ചിൽ, ഉദാ: തീകത്തൽ, വയറ്റിൽ ഉണ്ടാകുന്ന കത്തൽ (കാളൽ)
    3. വിശപ്പ്, ഉദാ: വയറ്റുകത്തൽ (പ്ര.) കത്തലടക്കുക = വിശപ്പടക്കുക
  2. കത്താൾ

    Share screenshot
    1. കത്തിവാൾ, വെട്ടുകത്തി
  3. കദല

    Share screenshot
    1. ഓരില
    2. ബ്രഹ്മി
    3. വാഴ
    4. ഇലവ്
    5. പലകപ്പയ്യാനി
  4. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    Share screenshot
    1. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  5. കദലി2, കദളി

    Share screenshot
    1. വാഴ
    2. ഒരിനം വാഴ, കദളിവാഴ (ഇതിൻറെ പഴം ദേവപൂജയ്ക്കും ഔഷധത്തിനും പ്രധാനം)
    3. ഒരു ദേവനർത്തകി
    4. ഒരുവക മാൻ (ഇതിൻറെ തോൽ ഇട്ടിരിക്കാൻ ഉപയോഗിക്കുന്നു)
    5. കൊടി (ആനപ്പുറത്തു പിടിക്കുന്നത്)
  6. കദളീവനം, കദളി-

    Share screenshot
    1. വാഴത്തോട്ടം
  7. കാതൽ1

    Share screenshot
    1. ഉള്ള്
    2. വളർച്ചകൂടുന്തോറും തടിക്ക് വണ്ണം വയ്ക്കുന്ന ചില വൃക്ഷങ്ങളുടെ വിളഞ്ഞതും കടുപ്പമുള്ളതുമായ ഉൾഭാഗം
    3. സത്ത്, സാരാംശം
    4. കേന്ദ്രം
    5. കരുത്ത്, ഉൾക്കട്ടി
  8. കാതൽ2

    Share screenshot
    1. ഭക്തി
    2. ആഗ്രഹം
    3. സംബന്ധം
    4. ശ്രദ്ധ
    5. ഇഷ്ടം, സ്നേഹം, പ്രണയം, പ്രേമം
  9. കാതില

    Share screenshot
    1. കാതിൽ അണിയുന്ന ഒരുതരം ആഭരണം, കർണപത്രം
    2. കഥകളിയിൽ സ്ത്രീവേഷക്കാർ ധരിക്കുന്ന ഒരുതരം കർണാഭരണം
  10. കാദള

    Share screenshot
    1. കദളിയെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക