-
കണവാ
- മലയിടുക്ക്, ഒരിനം മത്സ്യജീവി
-
കണു, കണവ്
- കരിമ്പിൻറെയും മറ്റും മുട്ട്, തടിയുടെ മുഴ
- മുള, വിരൽമടക്ക്, വിരൽമുട്ട്
-
കനവ്
- കിനാവ്
-
കനാവ്
- കിനാവ്
-
കനിവ്
- ആർദ്രത, ദയ, വാത്സല്യം, സ്നേഹം
-
കാണ്വ
- കണ്വൻ
- കണ്വനെ സംബന്ധിച്ച, കണ്വശാഖയെ പിന്തുടരുന്ന
-
കാനാ(വ്)
- ഗലീലനാട്ടിലെ നസ്സറത്തിൻറെ സമീപത്തുള്ള ഒരു ഗ്രാമം. ക്രിസ്തു ആദ്യത്തെ അദ്ഭുതം കാണിച്ച സ്ഥലം
- ചുക്കാൻറെ കൈപ്പിടി
-
കിണ്വി
- പെൺകുതിര
-
കിനാവ്
- സ്വപ്നം
-
കുനിവ്
- കൂന്
- അൽപമായ വളവ്, കുനിപ്പ്