-
കന്ദളി, -ലി
- വാഴ
- കൊടിക്കൂറ
- കൂണ്
- ഒരിനം മാൻ, വലിയ വയറും കറുത്ത മുങ്കാലുകളുമുള്ളത്
- താമരവിത്ത്
-
കന്ദാലു
- കണ്ണൻ ചേമ്പ്
- നൂറൻ കിഴങ്ങ്
-
കാന്തൽ
- വ്രണം, പൊള്ളൽ, ഉഷ്ണം എരിവ് മുതലായവകൊണുള്ള അസഹ്യത, എരിച്ചിൽ, നീറ്റൽ
- വരൾച്ചകൊണ്ട് വാടിപ്പോകൽ
-
കീന്തൽ
- പൊളി, കഷണം, കീറിയത്
-
കുന്തളി
- വെണ്ണക്കത്തി
- നെയ്ത്തവി
- മുടിയൻ ചീര
-
കുന്താലി
- കിളയ്ക്കാനുപയോഗിക്കുന്ന ഒരുതരം വീതികുറഞ്ഞ ഉപകരണം
-
കുന്താലി
- കുന്തളി
-
കൂന്തൽ
- മയിൽപ്പീലി
- (സ്ത്രീകളുടെ) തലമുടി. കൂന്തലാൾ = സമൃദ്ധമായ തലമുടിയുള്ളവൾ. കൂന്തല്വയ്പ്പ് = ഒരുതരം ആയുധാഭ്യാസം
- ഒരുതരം പന, ഉലട്ടി
-
കോന്തല
- വസ്ത്രത്തിൻറെയും മറ്റും അറ്റം
- പണസഞ്ചി
-
കോന്തൽ
- വെട്ടിവെടിപ്പാക്കൽ. (തലമുടി, മരക്കൊമ്പ്, ഓല എന്നിവപോലെ)