-
കപോതം
- ഒരു ഹസ്തമുദ്ര
- മാടപ്രാവ് (വായുവിൻറെ സഹായത്തോടുകൂടി പറക്കുന്നത്)
- കുരുവി
- താറുതാവൽ
- പുരയുടെ ഉത്തരത്തോടുചേർത്തു പാടുകളിൽ വയ്ക്കുന്ന പണിത്തരം, (കപോതശിരസ്സിൻറെ ആകൃതിയിൽനിന്ന് ഈ പേര്, തൂണുകളുടെ അടിക്കും മുകളിലും മറ്റും ഇത്തരം അലങ്കാരപ്പണി കാണാം)
-
കാപഥം
- രാമച്ചം
- കുത്സിതമാർഗം, നീചമായമാർഗം, പിഴച്ച വഴി
-
കാപോതം
- തുവ(ർ)ച്ചിലക്കാരം
- സൗവിരാഞ്ജനം
- ചാരനിറം
- വേങ്ങായുടെ വേര്
- വേങ്ങയുടെ വേരിൻറെ ചാരം
-
കുപഥം
- ചീത്തവഴി, ദുർമാർഗം, കാപഥം
- വൈദികവിരുദ്ധമായ സിദ്ധാന്തം
-
കൈപ്പതം
- പതമളന്നു കൊടുക്കുന്നതിനുശേഷം കൈനിറയെ വാരി അധികമായി കൊടുക്കുന്ന ധാന്യം, കൈപ്പൊലി
-
ഖപോതം
- മിന്നാമിനുങ്ങ്
-
ഗോപിത്തം
- ഗോരോചന
-
ഗോപീതം
- വാലാട്ടിപ്പക്ഷി
- മഞ്ഞക്കുരുകിൽ
-
ഗോപീഥം
- സംരക്ഷണം
- തീർഥാടനസ്ഥലം
-
ഗോപ്തം
- ഭാരതത്തിലെ പ്രാചീനരാജ്യങ്ങളിലൊന്ന്