1. കാമരം1

    Share screenshot
    1. അകിൽ
    2. അടുപ്പ്
    3. അത്തം നക്ഷത്രം
    4. കായുള്ള മരം, ഫലവൃക്ഷം
    5. ആൽ
    1. ഒരു രാഗം
  2. കാമരം2

    Share screenshot
    1. അറുക്കാനുള്ള തടി പൊക്കിവയ്ക്കാനുള്ള പടങ്ങ്, ഇഴയും കാലും
    2. കാവടിത്തണ്ട്
  3. കുമാരം

    Share screenshot
    1. നീർമാതളം
    2. തത്ത
    3. ജംബു ദ്വീപത്തിൻറെ ഒൻപതു വിഭാഗങ്ങളിൽ ഏറ്റവും തെക്കുഭാഗത്തായിക്കിടക്കുന്ന ഒരു ദ്വീപ്
    4. പ്രാചീനഭാരതത്തിലെ ഒരു ജനപദം
    5. ഉരുക്കിശുദ്ധിവരുത്തിയ സ്വർണം
  4. കോമരം

    Share screenshot
    1. ആചാര്യൻ
    2. ഭദ്രകാളി, ശാസ്താവ്, വേട്ടയ്ക്കൊരുമകൻ, അന്തിമഹാളൻ തുടങ്ങിയ ദേവതകളുടെ ക്ഷേത്രത്തിലെ വെളിച്ചപ്പാട്
    3. ഭൂതാവേശമുണ്ടായ ആൾ
    4. മൂർത്തി
    5. മറ്റേതെങ്കിലും ശക്തിയ്ക്കു വിധേയനായി പ്രവർത്തിക്കുന്ന ആൾ
  5. കൈമരം

    Share screenshot
    1. മരംകൊണ്ടുള്ള കൈപിടി
    2. ഉഴുത വയൽ നിരപ്പാക്കാനുപയോഗിക്കുന്ന ചെറിയമരം, കുറുമരം. കൈമരമ്പിടിക്കുക = നിലത്തിൽ വളം വിതറിയശേഷം കാളയെ ഇറക്കാതെ ഒരുത്തൻ തനിയെ മരമിട്ടു വലിച്ചു വളംചെളിയിൽ പിടിപ്പിക്കുക
  6. കൗമാരം

    Share screenshot
    1. ഒരു പർവതം
    2. ബാല്യം കഴിഞ്ഞു യൗവനം പ്രാപിക്കുന്നതുവരെയുള്ള പ്രായം
    3. പതിനെട്ട് ഉപപുരാണങ്ങളിൽ ഒന്ന്
    4. ഭ്രാന്തിൻറെ പതിനെട്ടു വകഭേദങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക