-
ഓശക്കുഴൽ, -ക്കൊമ്പ്
- "ഓശ ഉണ്ടാക്കുന്ന കുഴൽ", കാഹളം, കൊമ്പ്
-
കമപി
- പു. ദ്വിതീയാ ഏകവചനം, ഏതോ ഒരാളിനെ, ഏതോ ഒരു വസ്തുവിനെ
-
കമ്പ
- പലകകൾ നിരപ്പിൽച്ചേർക്കാനായി പുറത്തുവച്ചുറപ്പിക്കുന്ന പട്ടിക
- ഏട്ടുകമ്പ്
- = കമ്പ്, ഒരു പ്രത്യേകതരം ചോളം
- കമ്പിക്കയറ്, കയറുകമ്പ
- വണ്ണംകുറഞ്ഞ ദണ്ഡ്
-
കമ്പായ്, കമ്പ, കമ്പാവ്, കമ്പാ
- കമ്പ
-
കമ്പി1
- "കമ്പിക്കുക" എന്നതിൻറെ ധാതുരൂപം.
-
കമ്പി2
- നൂലുപോലെനീട്ടിയ ലോഹം, ഉദാ: തപാൽക്കമ്പി, എലക്റ്റ്രിക് കമ്പി
- കമ്പുപോലെ വണ്ണംകുറഞ്ഞുനീണ്ടുരുണ്ട ലോഹക്കട്ടി, ഉദാ: ജനൽക്കമ്പി, കമ്പിവടി
- വീണ, തംബുരു മുതലായവയുടെ തന്ത്രി
- കമ്പിക്കടുക്കൻ, ഒരു കർണാഭരണം, (പ്ര.) കമ്പി അലിക്കത്ത് = മുസ്ലീംസ്ത്രീകളുടെ ഒരു കർണാഭരണം
- കമ്പിത്തായം, ഒരുവക ചൂതു (പകിട) കളി
- ഒരു വാദ്യോപകരണം, (പ്ര.) കമ്പിനീട്ടുക = കടന്നുകളയുക, കമ്പിപിണയുക = അബദ്ധത്തിൽച്ചാടുക
-
കമ്പ്
- വടി
- ശാഖ, ചില്ല
- മുള, കരിമ്പു മുതലായവയുടെ മുട്ട്, രണ്ടു മുട്ടുകൾക്കിടയിലുള്ള ഭാഗം
- നിലം അളക്കുന്നതിനുള്ള അളവുകോൽ
- ഓലഗ്രന്ഥത്തിനു രക്ഷക്കായി ഇരുപാടും വയ്ക്കുന്ന പലകത്തുണ്ട്, (പ്ര.) കമ്പോടുകമ്പ് = ഗ്രന്ഥത്തിൻറെ ആദ്യംതൊട്ട് അവസാനം വരെ, ഒരറ്റം മുതൽ മറ്റേ അറ്റംവരെ, കമ്പുകടക്കുക = അതിരുകടക്കുക, നിയന്ത്രണം വിടുക, കമ്പും തുമ്പും ഇല്ലാത്ത, കമ്പുംകണയുമില്ലാത്ത
-
കാമ്പ്1
- തണ്ട് (പൂവിൻറെയും ഇലയുടെയും) ഞെട്ട്. ഉദാ: ഇലക്കാമ്പ്, മുലക്കാമ്പ്
-
കാമ്പ്2
- ഉള്ള്, ഉൾഭാഗം
- മുഖ്യമായ അംശം, സത്ത്
- ഏറ്റവും ഉള്ളിലുള്ള വസ്തു, കാതൽ
- സസ്യങ്ങളുടെയും മറ്റും ഉള്ളിലുള്ള തണ്ട്. ഉദാ: ചെടിക്കാമ്പ്, വാഴക്കാമ്പ്
- അമ്പിൻറെ ചിറക്
-
കിമപി
- ഏതോഒരു
- കുറച്ച് എന്തെങ്കിലും അൽപം. ഏറെക്കുറെ