-
കമ്മായം
- കപടവിദ്യ, തട്ടിപ്പുസമ്പ്രദായം
-
കാമ്യം
- വേങ്ങ
- കാമിക്കത്തക്കത്, ആഗ്രഹിക്കത്തക്ക കാര്യം
- പുത്രപ്രാപ്തി, രോഗമുക്തി തുടങ്ങിയ ഏതെങ്കിലും ഫലത്തെ ഉദ്ദേശിച്ച് അനുഷ്ഠിക്കുന്ന കർമം, കാമ്യകർമം
- മൂന്നുതരം ശ്രാദ്ധങ്ങളിൽ ഒന്ന്
-
കുമ്മായം
- കക്കനീറ്റിയെടുത്ത വെളുത്തപൊടി, ചാന്തുക്കൂട്ടാനും വെള്ളപൂശാനും മറ്റും ഉപയോഗം. (പ്ര.) കുമ്മായക്കല്ല് = ചുണ്ണാമ്പുകല്ല്. കുമ്മായച്ചൂള = കക്കനീറ്റുന്ന സ്ഥലം
-
കൈമായം
- സാമർഥ്യത്തോടുകൂടിചെയ്യുന്ന മോഷണം
- കൈയടക്കം, ഇന്ദ്രജാലം
-
ഗോമയം
- ചാണകം
- പശുവിൽനിന്നു ലഭിക്കുന്നത് (പാൽ, തൈർ, വെണ്ണ, ഗോമൂത്രം, ചാണകം ഇത്യാദി)
- ഒരു നഗരം