-
കമന
- കാമിക്കുന്ന ശീലമുള്ള
- സൗന്ദര്യമുള്ള
-
കമനി
- സുന്ദരി
- പ്രണയിനി, ഭാര്യ. (പ്ര.) കമനിയാടുക = ശൃംഗാരപ്രകടനം നടത്തുക, ശൃംഗരിക്കുക
-
കമാൻ, കമാനം
- വളച്ചുവാതിൽ, കമാനം
-
കമ്മൻ
- അസുരൻ
- ജോലിക്കാരൻ, പണിക്കാരൻ
- പോരാളി, ബലവാൻ
- ദുഷ്ടൻ, (പ്ര.) പറങ്കിക്കമ്മൻ = പറങ്കിപ്പുണ്ണ്. (പരിഹാസാർഥം)
- കടൽത്തീരത്തെ മണ്ണിനടിയിൽ ചിലടെത്തുകാണാറുള്ള ചെമ്മണ്ണ്
-
കാമൻ
- ശിവൻ
- വിഷ്ണു
- പരമാത്മാവ്
- അഗ്നി
- ബലരാമൻ
-
കാമന1
- കാമാസക്തിയുള്ള
-
കാമന2
- ആഗ്രഹം, ഇച്ഛ, കാമം
-
കാമിനി
- മദ്യം
- മരമഞ്ഞൾ
- ഇത്തിക്കണ്ണി
- കാമിക്കുന്നവൾ, വലരെകാമമുള്ളവൾ, യൗവനമ്പ്രാപിച്ചവൾ
- സ്ത്രീ, സുന്ദരി, വിലാസിനി
-
കുമ്മൻ1
- നെല്ലുവറുത്തു മലരുണ്ടാക്കുമ്പോൾ കൂട്ടത്തിൽ മലരാവാതെ ശേഷിക്കുന്ന നെല്ല്, ഊമൻ
- എതിരാളി (തെ.തി.) അമ്മനൊരുകുമ്മൻ (പഴ.)
-
കുമ്മൻ2
- ഒരു രോഗം, ഗുൻമൻ