-
അഞ്ജലികരം, -കാരം, -കാരിക
- തൊട്ടാവാടി
- മുക്കുറ്റിച്ചെടി
-
കരക
- ആലിപ്പഴം
- പാവൽ, കയ്പ
-
കരിക1
- കാര
- നഖക്ഷതം
- അപ്പക്കാര
-
കരിക2
- വയലിൽ വളരുന്ന ഒരുതരം കള (പുതുക്കാട്), = കരി4
-
കരിക്ക്
- ഇളം തേങ്ങ, ഇളനീര്. (പ്ര.) കരിക്കുകുത്തുക = നാളികേരം വിളവെത്തുന്നതിനുമുമ്പ് ഇട്ടുനശിപ്പിക്കുക, കരിക്കും കഞ്ഞിയും കുടിക്കുക = വിവാഹം നിശ്ചയിക്കുക
- കരിമ്പനയുടെ മടലിൻറെ ഇരുപുറവും കറുത്തമുള്ളുകൾ നിറഞ്ഞ വക്ക്
- അന്തി, ഉദാ: കരിക്കാവുക = സന്ധ്യയാവുക
-
കരുക്ക്1
- ഈർച്ചവാളിൻറെ പല്ല്
- നിരപ്പില്ലാത്ത ഭാഗം
- അരം
- പനമടലിൻറെ രണ്ടുവശത്തും ഈർച്ചവാളിൻറെ പല്ലുപോലെ മുള്ളുള്ള അരുക്
- പല്ലിൻറെ വക്ക്
-
കരുക്ക്2
- കരിക്ക്, ഇളനീർ
-
കർക്ക1
- പ്രാചീനതമിഴകത്തിൻറെ ഒരു വിഭാഗം. കർക്കാനാട് - കോയമ്പത്തൂർ ഡിസ്ട്രിക്റ്റിൽ. പന്ത്രണ്ടു കൊടുന്തമിഴ് നാടുകളിൽ ഒന്ന്
-
കർക്ക2
- വെളുത്ത
- നല്ല
-
കർക്കട(ക)ം, കർക്കി-
- കരിമ്പ്
- ഒരു നാഗം
- ഒരുതരം ആയുധം
- താമരക്കിഴങ്ങ്
- കൂവളം