-
ആക്കരി, -ക്കിറി, -ക്രി
- സാധനങ്ങൾ കൊണ്ടുനടന്നു വിൽപ്പന നടത്തുന്നവൻ. വീടുതോറും കയറിയിറങ്ങി പഴയസാധനങ്ങൾ വാങ്ങുന്നവൻ
-
കരിവേപ്പ്, കരിയാപ്പു, കരു-, കറി
- വേപ്പിൻറെ ഒരു വകഭേദം
-
കറ1
- "കറക്കുക" എന്നതിൻറെ ധാതുരൂപം.
-
കറ2
- കുറ്റം, ദോഷം
- ഉപദ്രവം
- പാപം
- തുരുമ്പ്
- വൃക്ഷലതാദികളോ പച്ചക്കായ്കളോ മറ്റോ മുറിക്കുമ്പോൾ അവയുടെ മുറിപ്പാടിൽ നിന്ന് ഊറുന്ന രസം. (പ്ര.) കറപിരിക്കുക = മോരോ ചുണ്ണാമ്പോ മറ്റോ ഉപയോഗിച്ച് വാഴയ്ക്കയുടെ കറകളയുക
-
കറമ്പൻ, കറു-
- ഒരു പുരുഷ നാമം
- കറുത്തവൻ, (സ്ത്രീ.) കറമ്പി
-
കറി
- പ്രധാനഭക്ഷ്യപദാർഥങ്ങളോടൊപ്പം കഴിക്കാൻ പാകപ്പെടുത്തിയ മലക്കറി, മത്സ്യമാംസാദികൾ തുടങ്ങിയവ, കൂട്ടാൻ
-
കറു
- "കറുക്കുക" എന്നതിൻറെ ധാതുരൂപം.
-
കറുമ്പൻ, കറ-
- കറുത്തനിറമുള്ളവൻ, കറുപ്പൻ (സ്ത്രീ.) കരുമ്പി
- ഒരു സംജ്ഞാനാമം (നിറത്തെ സൂചിപ്പിച്ചുണ്ടായത്)
-
കവർ3, കൗർ
- (ശരീരത്തിലെ) ദുർഗന്ധം
- ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു
-
കാർ-
- കറു(ത്ത) എന്നതിനു സമാസത്തിൽ വരുന്ന രൂപാന്തരം.