-
അടക്കലം, -കളം
- അഭയസ്ഥാനം, രക്ഷാസ്ഥാനം
-
കളം1
- യാഗശാല
- ഭാഗം
- ധാന്യങ്ങൾ മെതിക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി അടിച്ചൊതുക്കി നിരപ്പാക്കിയ സ്ഥലം. (പ്ര.) കളമൊരുക്കുക = രംഗം തയ്യാറാക്കുക, ഒരുക്കം ചെയ്യുക. കളംപിരിയുക = രംഗത്തുനിന്ന് ഒഴിയുക. കളംതീർപ്പ് = കളംപിരിയുമ്പോൾ തലപ്പുലയനു കൊടുക്കുന്ന അവകാശക്കറ്റ. കളത്തിൽ കൂറ് = കൂട്ടായ കൃഷി, ജന്മിയും കൃഷിക്കാരനും പരസ്പരധാരണയോടുകൂടി കൃഷിചെയ്തു കളത്തിൽവച്ചു പങ്കുവീതിച്ചെടുക്കുന്നത്
- കൃഷിയുടെ മേൽനോട്ടം വഹിച്ചു താമസിക്കുവാൻവേണ്ടി പണിചെയ്യുന്ന ഭവനം
- സ്ഥലം, സ്ഥാനം, വളപ്പ്
-
കളം2
- സന്തോഷം
- അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
- താളത്തിൻറെ പത്ത് അവയവങ്ങളിലൊന്ന്
-
കള്ളം
- ചതി, വഞ്ചന
- നേരല്ലാത്തകാര്യം, നെറികേട്, നുണ
- മറ്റൊരാളിൻറെ വസ്തു അന്യായമായി അപഹരിക്കൽ
- കൗശലം, സൂത്രം
- മടിച്ചിരിക്കൽ, പ്രവൃത്തിയിൽ അലസത കാണിക്കൽ
-
കാളം1
- അമരി
- കണ്ണിൻറെ കൃഷ്ണമണി
- കുയിൽ
- കാഞ്ഞിരം
- പനച്ചി
-
കാളം2
- ഒരു മുഹൂർത്തദോഷം
-
കാളം3
- കാഹളം
-
കാളം4
- ശൂലം
- കഴു
- മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട
-
കാളം, കോ-
- കടലാസ്സിൻറെ ഒരുപുറത്തെ നെടുകെയുള്ള പലഭാഗങ്ങളായി ഭാഗിച്ചതിൽ ഒന്ന്
-
കാളും
- കാൾ