-
അശ്വകുശല, -കോവിദ
- കുതിരയെ ഇണക്കുന്നതിൽ സമർഥനായ
-
കബാത്ത്, കവാത്ത്
- സൈനികരുടെ അച്ചടക്കത്തോടെയുള്ള സംഘം ചേർന്ന നടത്ത, സൈനികപരിശീലനം
-
കവാത്ത്
- സൈനികർക്കു നൽകപ്പെടുന്ന പരിശീലനം, അണിനിരന്നു പദം വച്ചുനീങ്ങൽ. കവാത്തുചെയ്യുക, -പിടിക്കുക = സൈനികമുറകൾ പരിശീലിപ്പിക്കുക
- നിവർന്നു ഞെളിഞ്ഞ് പട്ടാളക്കാരനെപ്പോലെ നടക്കൽ (പ്ര.) സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുക = പഠിച്ചതു പരിശോധകൻറെ (മേലധികാരിയുടെ) മുമ്പിൽ മറന്നുപോകുക
-
കവിത
- ഛന്ദോനിബദ്ധവും രസാത്മകവുമായ വാക്യം, കാവ്യം
- കെട്ടുകഥ, നുണ
-
കവേത്ത
- മേശയുടെ വലിപ്പ്
-
കാവത്ത്
- കാച്ചിൽ. "ആപത്തും കാവത്തും കുറേശ്ശമതി" (പഴ.), കാച്ചിക്ക
-
കാവതി, -വുതി
- ക്ഷുരകൻ (തീയരുടെ). (സ്ത്രീ.) കാവതിച്ചി
-
കാവിതി
- ക്ഷുരകൻ
- കണക്കഞാതി
- വെള്ളാളർക്കുള്ള സ്ഥാനനാമം
- നികുതിപിരിക്കുന്ന ആൾ
-
കാവുതി
- ക്ഷേത്രപരിചര്യ
- ക്ഷുരകവൃത്തി, ക്ഷുരകൻ. താരത. കാവതി
-
കോവിദ
- അറിവുള്ള, പാണ്ഡിത്യമുള്ള, പരിചയമുള്ള, സാമർഥ്യമുള്ള