-
കവിളൻ
- വീർത്തുവലുതായ കവിളുകളുള്ളവൻ, കവിൾ വല്ലാതെ വീർത്തുതുടുത്തു കിടക്കുന്നവൻ
-
കാവലൻ
- രാജാവ്
- കാക്കുന്നവൻ, രക്ഷകൻ
-
കേവലൻ
- ഏകൻ, പരമാത്മാവ്, ഈശ്വരൻ
- കൈവല്യപ്രാപ്തിക്കായി പ്രയത്നിക്കുന്നവൻ
- സാധാരണമനുഷ്യൻ
-
കോവലൻ
- ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന പ്രസിദ്ധ തമിഴ്കാവ്യത്തിലെ കഥാനായകൻ
-
കോവിലൻ
- ക്ഷത്രിയൻ, കോവിലകത്തുള്ളവൻ, തമ്പുരാൻ, നാട്ടുകൂട്ടങ്ങളുടെ തലവൻ