-
കാർമൻ
- ഫലാപേക്ഷകൂടാതെ കർമങ്ങളിൽ വ്യാപരിക്കുന്നവൻ, നിത്യമായി ഓരോരോ ജോലിചെയ്യുന്നവൻ, കർമശീലൻ
-
കുറുമ്പൽ, കുറുമ്മൻ
- ചപ്പും ചവറും, പൊട്ടും പൊടിയും, കുറുമ്മൽ
-
കൂർമൻ1
- ഒരുവക ചെറിയ പ്രാണി, തെങ്ങിൻറെ മണ്ട തുരന്നു നശിപ്പിക്കുന്നത്
-
കൂർമൻ2
- പ്രാണാദി വായുക്കളുടെ അവാന്തര വിഭാഗങ്ങളിൽ ഒന്ന്
- ചില ഋഗ്വേദമന്ത്രങ്ങളുടെ ദ്രഷ്ടാവായ ഒരു ഋഷി
- കദ്രുവിൻറെ ഒരു പുത്രൻ