-
കിലശം
- നാ.
-
രോഗം, ദീനം
-
കലശം കഴിക്കുക
- ക്രി.
-
കലശം എന്ന ശുദ്ധികർമം നടത്തുക
-
കലാശം
- നാ.
-
നൃത്തസംഗീതാദികൾ വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പിച്ച് അവസാനിപ്പിക്കൽ
-
കഥകളിയിൽ നടൻ കരചരണവിന്യാസങ്ങൾ താളത്തോടും മേളത്തോടും യോജിപ്പിച്ചു പദത്തിൻറെ ഓരോ ഖണ്ഡവും ആടി അവസാനിപ്പിക്കൽ. (പ്ര.) കലാശക്കൈ = കഥകളിയിൽ കലാശം ചവിട്ടുമ്പോൾ കാണിക്കുന്ന കൈമുദ്ര, കയ്യും കലാശവും കാണിക്കുക = കഥകളി നടനെപ്പോലെ കയ്യും കാലും ചലിപ്പിക്കുക
-
വേഗത്തിലുള്ള ചലനം
-
കളരിപ്പയറ്റിൽ ഓരോ അടവും അവസാനിപ്പിക്കുന്ന ചവിട്ട്. (പ്ര.) കലാശക്കോട്ട = വെടിക്കെട്ടു തീരാറാകുമ്പോൾ ഒരുമിച്ചു കത്തത്തക്കവണ്ണം പലയിനങ്ങൾ ഒന്നിച്ചുകൂട്ടി നിറച്ചു കമ്പക്കാലിൽ ഉണ്ടാക്കുന്ന തട്ട്. വെടിക്കെട്ടിൻറെ അവസാനഭാഗം
-
കലശം
- നാ.
-
ജലപാത്രം (ചെറിയ കുടം)
-
തൈർ കടയാനുള്ള പാത്രം
-
ക്ഷേത്രത്തിലെ ബിംബത്തിൽ ദേവസാന്നിധ്യം ഉണ്ടാക്കുന്നതിനും ദേവാലയത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം (കലശങ്ങളിൽ-കുടങ്ങളിൽ-സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം കഴിക്കുന്നതുകൊണ്ട് ആ കർമത്തിനെല്ലാം കൂടി കലശം എന്നു പറഞ്ഞുവരുന്നു)
-
ദേവബിംബത്തിൽ അഭിഷേകം ചെയ്വാൻ ജലം നിറച്ചുപൂജിക്കുന്ന പാത്രം, ഉദാ, അസ്ത്രകലശം, ജീവകലശം
-
ദൈവങ്ങളുടെ പ്രീതിക്കുവേണ്ടി തെയ്യക്കോലങ്ങൾ കെട്ടുന്നവരെക്കൊണ്ടു ചെയ്യിപ്പിക്കുന്ന ഒരു കർമം (മദ്യകലശം കൂടി വയ്ക്കുന്നതുകൊണ്ട് ഈ പേര്)
-
ഒരു അളവ്, നാലിടങ്ങഴി
-
താഴികക്കുടം, സ്തൂപിക
-
ധൂപക്കുറ്റി
-
പതിമുകം
-
കലുഷം
- നാ.
-
കോപം
-
പോത്ത്
-
പാപം
-
തെളിവില്ലായ്മ, കലക്കം, അഴുക്ക്, ചെളി
-
(ശൈലിയുടെ) പ്രസാദം ഇല്ലായ്മ, അപ്രസന്നത, ഒരു രീതിദോഷം
-
നൃത്യാദികളിൽ ഭാവപ്രകടനത്തിനു മുഖം കൊണ്ടു ചെയ്യുന്ന ചേഷ്ടകളിൽ ഒന്ന്
-
ക്ലേശം
- നാ.
-
കോപം
-
പ്രയത്നം
-
ഉപദ്രവം
-
പാപം
-
വേദന, ദു:ഖം, ബുദ്ധിമുട്ട്, പ്രയാസം
-
ക്ലോശം
- നാ.
-
ഭയം
-
ഖല്ലിശം, ഖല്ലി-
- നാ.
-
ഖലിശം