-
കിളാവ്
- -
-
"കിളാവിക്കുക" എന്നതിൻറെ ധാതുരൂപം.
-
കിളാവ്2
- നാ.
-
വലുതായി പൊങ്ങിവരുന്ന തിര
-
കിളാവ്1, ക്ലാവ്
- നാ.
-
ചെമ്പുപാത്രങ്ങളിലും ഓട്ടുപാത്രങ്ങളിലും ഉണ്ടാകുന്ന ഒരുതരം കറ
-
കളവ്1
- നാ.
-
തൻറെതല്ലാത്ത ജംഗമവസ്തുവിനെ കൈവശക്കാരനു നഷ്ടം ഭവിക്കത്തക്കവിധം നിയമവിരുദ്ധമായി നീക്കംചെയ്തു കൈക്കലാക്കൽ, മോഷണം
-
കട്ടമുതൽ. (പ്ര.) കളവും കൈയുമായിപിടിക്കുക = തൊണ്ടിസാമാനത്തോടെ മോഷ്ടിച്ചയുടൻ പിടിക്കുക
-
വ്യാജമായ പ്രസ്താവന, കള്ളം പറച്ചിൽ, പൊളി. "കളിയിലായാലും കളവുപറയരുത്" (പഴ.)
-
കബളിപ്പിക്കൽ, കാപട്യം, ചതിവ്, വഞ്ചന
-
കളവ്2
- നാ.
-
ഒരുതരം വൃക്ഷം, പെരുംക്ലാവ്
-
പഴയ തമിഴകത്തെ ഒരു വിവാഹ സമ്പ്രദായം
-
കാളവാ
- നാ.
-
അടുപ്പ്
-
(കക്ക നീറ്റുന്ന) ചൂള, ഇഷ്ടികചുടുന്ന ചൂള
-
പാലത്തിൻറെ വിൽവളവ്
-
കാളംപോലെ വായുള്ളത്, കഴുത
-
കേൾവി
- നാ.
-
അറിയിപ്പ്
-
അറിവ്
-
പറച്ചിൽ
-
പ്രസിദ്ധി
-
കേൾക്കൽ, ഏതെങ്കിലും ശബ്ദം ചെവിയിൽക്കൂടി മനസ്സിലാക്കുന്ന പ്രവർത്തനം
-
കോൾവാ
- നാ.
-
മുറിവേറ്റുണ്ടായ വിടവ്, പുണ്വായ്