1. കുഞ്ഞ്

    Share screenshot
    1. ശിശു, കുട്ടി (വാത്സല്യസൂചകമായും പ്രയോഗം). "കരയുന്ന കുഞ്ഞിനേ പാലുള്ളു" (പഴ.)
    2. ആചാര്യന്മാരും വയസ്സുകൊണ്ട് മൂത്തവരും പ്രായംകുറഞ്ഞവരെ വാത്സല്യപൂർവം സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം
    3. ഭൃത്യന്മാരും മറ്റും പ്രായംകുറഞ്ഞവരെ സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം
    4. പല ജീവികളുടെയും ശിശുപ്രായത്തിലുള്ള സന്താനങ്ങളെ പൊതുവെ കുറിക്കുന്ന പദം. ഉദാഃ കോഴിക്കുഞ്ഞ്, എലിക്കുഞ്ഞ്. അണ്ണാൻകുഞ്ഞും തന്നാലായത്
    5. പ്രായത്തിനൊത്തു ബുദ്ധി വികസിക്കാത്ത ആൾ
    1. ചെറിയ, ഇളയ
  2. കൂഞ്ഞ, കൂഞ്ഞ്

    Share screenshot
    1. കാളയുടെ മുതുകിൽ കഴുത്തിൻറെ തൊട്ടുപിന്നിലായി പൊങ്ങിക്കാണുന്ന മാംസളാവയവം, പൂഞ്ഞ്
    2. ചക്കയുടെ ഉള്ളിൽ ചുളയും ചവണിയും പറ്റിപ്പിടിച്ചിട്ടുള്ള കാമ്പ്, പൂഞ്ച്
  3. കൂഞ്ഞ്

    Share screenshot
    1. പൂഞ്ഞ്
    2. കൂഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക